മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

0
34

മൂന്നാര്‍ : ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍.

മൂന്നാര്‍ സംരക്ഷണ സമിതി നേതൃത്വം നല്‍കുന്ന ഹര്‍ത്താലിന് സി പി ഐ എം ,ഹൈറേഞ്ച് സംരക്ഷണ സമിതി, കര്‍ഷക സംഘം, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.