വന്‍കിട റിസോര്‍ട്ടുകള്‍ക്ക്‌ എതിരെ നീങ്ങി ; മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാറിന് സ്ഥലം മാറ്റം

0
46

ദേ​വി​കു​ളം: മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാറിന് സ്ഥലം മാറ്റം. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാ​ർ എജെ തോ​മ​സി​നെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. നെ​ടു​ങ്ക​ണ്ടം ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ഓ​ഫീ​സി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യി​രി​ക്കു​ന്ന​ത്.

മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത നിര്‍മാണങ്ങളുടെ പേരില്‍ വന്‍കിട റിസോര്‍ട്ടുകള്‍ക്ക്‌ എ​ജെ തോ​മ​സ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എജെ തോ​മ​സി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ മൂ​ന്നാ​ർ സം​ര​ക്ഷ​ണ സി​മി​തി​യും സിപിഐഎ​മ്മും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

അനധികൃത കൈയേറ്റങ്ങള്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുന്ന റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയുടെ പേരില്‍ മൂന്നാര്‍ -ദേവികുളം മേഖലയില്‍ സിപിഎം -സിപിഐ തര്‍ക്കം തുടരുന്നതിനിടെയാണ് സ്ഥലം മാറ്റം.