ശബരിമലയില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വ്യാപകമാകുന്നു

0
62

പത്തനംതിട്ട: ശബരിമലയില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും വ്യാപകം. 150 ഓളം കേസുകളാണ് സന്നിധാനത്തെ എക്സൈസ് സംഘം ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

സന്നിധാനത്തെ എക്സൈസ് സംഘം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ നിലവിലെ നിയമ പ്രകാരം 200 രൂപ പിഴ അടച്ചാല്‍ കുറ്റവാളി കുറ്റവിമുക്തനാകുമെന്നതിനാലാണ് വീണ്ടും സന്നിധാനത്ത് ഈ നിരോധിത ഉത്പന്നങ്ങള്‍ പിടിക്കപ്പെടുന്നത്.