60 പേജിനു മുകളിലുള്ള പാഠപുസ്തകങ്ങള്‍ മൂന്നു ഭാഗങ്ങളാക്കുന്നു

0
46

എടപ്പാള്‍ : 60 പേജിനു മുകളിലുള്ള പാഠപുസ്തകങ്ങള്‍ മൂന്നു ഭാഗങ്ങളാക്കുന്നു. ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളാണ് മൂന്നു ഭാഗങ്ങളാക്കുന്നത്. വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് പുസ്തകങ്ങള്‍ മൂന്നു ഭാഗങ്ങളാക്കുന്നത്.

ആദ്യവോള്യത്തിന്റെ അച്ചടി മാര്‍ച്ച്‌ അവസാനത്തോടെ പൂര്‍ത്തിയാക്കും. പുസ്തകങ്ങള്‍ ഏപ്രില്‍ 15-നകം വിതരണം ചെയ്യാനാണ് വിദ്യഭ്യാസവകുപ്പിന്‍റെ തീരുമാനം.

രണ്ടാംഭാഗം ഓഗസ്റ്റ് 31-ന് മുന്‍പായും മൂന്നാംഭാഗം ഒക്ടോബര്‍ 30-ന് മുന്‍പായും വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉന്നതതലയോഗം തീരുമാനിച്ചിട്ടുള്ളത്.ഈ അധ്യയനവര്‍ഷത്തെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള പുസ്തകങ്ങളുടെ അച്ചടിക്കുള്ള ചുമതല കെ.ബി.പി.എസ്സിനു നല്‍കും.

നവംബര്‍ 22 മുതല്‍ ഡിസംബര്‍ മൂന്നുവരെയാണ് ഇന്‍ഡന്റ് നല്‍കാനുള്ള സമയം. കൂടുതല്‍ പുസ്തകങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതിനുള്ള ഇന്‍ഡന്റ് 2018 ജൂണ്‍ 15 മുതല്‍ 25 വരെ ഓണ്‍ലൈനായി നല്‍കാന്‍ വെബ്സൈറ്റില്‍ സൗകര്യമൊരുക്കും.

നേരത്തേ നല്‍കിയ ഇന്‍ഡന്റിന്റെ മൂന്നുശതമാനത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ വിശദീകരണം നല്‍കണം. അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും ഇതേരീതിയില്‍ ഇന്‍ഡന്റിങ് പൂര്‍ത്തിയാക്കണം. സി.ബി.എസ്.ഇ, നവോദയ വിദ്യാലയങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന സമ്ബൂര്‍ണയിലാണ് രജിസ്റ്റര്‍ചെയ്യേണ്ടത്.