ആഡംബര വാഹന രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ നികുതി അടച്ചു

0
39


ആലപ്പുഴ: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ നികുതി അടച്ചു. 17.68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്‍.ടി.ഓഫീസില്‍ ഫഹദ് ഫാസില്‍ നികുതി ഇനത്തില്‍ അടച്ചത്.

ഫഹദിന്റെ 70 ലക്ഷം രൂപ വിലയുള്ള ഇ ക്ലാസ് ബെന്‍സ് പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തത്. പോണ്ടിച്ചേരിയിലെ രജിസ്‌ട്രേഷന് ആകെ ഒന്നര ലക്ഷം രൂപ മാത്രമാണ് ചിലവ് വന്നത്. ഈ വാര്‍ത്ത പുറത്തു വന്നതോടെയാണ് ഫഹദ് നികുതി അടക്കാന്‍ തയ്യാറായത്.

ഫഹദിന് പുറമേ നടി അമല പോള്‍, സുരേഷ് ഗോപി എം.പി എന്നിവരടക്കം നിരവധി പേര്‍ ഇതുപോലെ തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.