ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രകാശ് ബാബു

0
39

തിരുവനന്തപുരം: സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു. ആനത്തലവട്ടം അങ്ങനെ പറയരുതായിരുന്നുവെന്ന് പ്രകാശ് ബാബു പറഞ്ഞു. ഒറ്റയ്ക്ക് നിന്നാല്‍ സിപിഐക്ക് എന്ത് ചുക്ക് ചെയ്യാന്‍ കഴിയുമെന്ന ആനത്തലവട്ടത്തിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേവികുളം സബ് കളക്ടര്‍ കോപ്പിടയിച്ച് ജയിച്ചാണ് ഐഎഎസ് പാസായതെന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ പ്രസ്താവന വിവരക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയിലെ വിഴുപ്പാണ് സിപിഐ എന്ന മന്ത്രി എം.എം.മണിയുടെ വിമര്‍ശനത്തിന് മണിയെ പാര്‍ട്ടി തിരുത്തണമെന്ന് പ്രകാശ് ബാബു ആവശ്യപ്പെട്ടു.

നവംബര്‍ 12 ന് നടന്ന എല്‍ഡിഎഫ് യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് തോമസ് ചാണ്ടി രണ്ട് ദിവസം കൂടി അധികാരത്തില്‍ തുടര്‍ന്നതെന്നും പ്രകാശ് ബാബു വ്യക്തമാക്കി.