എറണാകുളത്ത് ഒന്നരവയസുകാരിയെ തെരുവുനായ ആക്രമിച്ചു

0
36


കൊച്ചി: എറണാകുളം മരടില്‍ ഒന്നരവയസുകാരിയെ തെരുവുനായ ആക്രമിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

വീടിന്റെ വരാന്തയിലിരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ കടിച്ചു വലിച്ചുകൊണ്ട് പോകുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.