കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു

0
43

ഹന്ദ്‌വാര: കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ ഹന്ദ്‌വാര മഖാം മേഖലയിലുണ്ടായ ഏറ്റുമുട്ടലിലിലാണ് മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്നുപേരും പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് പൊലീസ് വെളിപ്പെടുത്തി.

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഭീകരരെ വധിച്ചത്.

തീവ്രവാദികള്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട് മൂന്ന് പേരും പാകിസ്താന്‍ സ്വദേശികളാണ്. കൊല്ലപ്പെട്ടവരില്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തിട്ടുണ്ട്.