ചെക്ക് ബുക്കുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

0
39


ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു പിന്നാലെ ചെക്ക് ഇടപാടുകളും നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെഡേഴ്സ്
നടത്തിയ ‘ഡിജിറ്റല്‍ രാത്’-ന്റെ ഉദ്ഘാടനചടങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദന്‍വാളാണ് ഇക്കാര്യം പറഞ്ഞത്.

കറന്‍സി നോട്ട് അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ 25,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. നോട്ടുകള്‍ക്ക് സുരക്ഷ ഒരുക്കാനും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമായി 6000 കോടി രൂപ വേറെയും ചെലവാക്കുന്നു. ഇത് ഒഴിവാക്കുക കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നിലവില്‍ ചെക്ക് ഇടപാടുകളിലൂടെയാണ് രാജ്യത്ത് 95 ശതമാനം പണമിടപാടും നടക്കുന്നത്. നോട്ട് അസാധുവാക്കിയതിനുശേഷമാണ് ചെക്ക് ഇടപാടുകളില്‍ വര്‍ധനവുണ്ടായത്.