നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം നാളെ സമര്‍പ്പിക്കും

0
36

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് നാളെ കുറ്റപത്രം സമര്‍പ്പിച്ചേക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.

ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് അടുത്ത് നല്‍കുന്നത്. ആദ്യ കേസില്‍ ഏഴു പേരുള്ളതിനാല്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കുമെന്നാണ് സൂചന. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്.

പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച ചാര്‍ളിയെ മാപ്പുസാക്ഷിയാക്കില്ലെന്ന് പോലീസ് സൂചിപ്പിച്ചു.

വിദേശത്ത പോവാന്‍ പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ അടുത്തിടെ ഹര്‍ജി നല്‍കിയിരുന്നു. ദേ പുട്ടിന്റെ ശാഖ ഉദ്ഘാടനത്തിന് ഈ മാസം 29 ന് ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഒരാഴ്ചത്തെ ഇളവാണ് ദിലീപ് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.