സായ് പല്ലവിയുടെ തമിഴ് ചിത്രം കരു വിന്‍റെ ട്രെയിലറെത്തി

0
52

സായ് പല്ലവി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കരു. ചിത്രത്തിന്‍റെ ട്രെയിലറെത്തിയിരിക്കുകയാണിപ്പോള്‍. ഹൊറര്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരു. സാം സി എസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നീരവ് ഷായുടേതാണ് ഛായാഗ്രഹണം. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.

നാഗ ഷൗര്യ, ആര്‍ ജെ ബാലാജി, വെറോണിക അരൊര, സന്ദാന ഭാരതി, രേഖ, നിശല്‍ഗള്‍ രവി, സ്റ്റണ്ട് ശിവ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് കൂടാതെ മലയാളത്തിലും ചിത്രം പുറത്തിറങ്ങും.