ഒടിയന്റെ രണ്ടാമത്തെ വീഡിയോയുമായി മോഹന്‍ലാല്‍

0
209

ഒടിയന്റെ വരവിനായി കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ആരാധകര്‍ക്കായി ചിത്രത്തിന്റെ മറ്റൊരു വീഡിയോ. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

അന്ന് ഞാന്‍ കാശിയില്‍ വെച്ച് പറഞ്ഞിരുന്നല്ലോ ഇനി എന്‍റെ യാത്ര തേന്‍കുറശിയിലേക്കാണെന്ന് ഞാന്‍ അവിടെത്തികഴിഞ്ഞിരിക്കുന്നു. അവിടെ എത്തിയപ്പോഴാണ് ഞാനറിഞ്ഞത് എനിക്കൊപ്പം എന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ക്കെല്ലാപേര്‍ക്കും വയസായി കഴിഞ്ഞിരിക്കുന്നു. പക്ഷേ തേന്‍കുറിശിക്കുമാത്രം ഇപ്പോഴും എന്തൊരു ചെറുപ്പമാണ്- വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

Odiyan "Manikyan" from Kashi

Odiyan "Manikyan" from Kashi

Posted by Mohanlal on 5 ಸೆಪ್ಟೆಂಬರ್ 2017

‘ഒടിയന്‍ മാണിക്യന്‍ വാരണാസിയില്‍’ എന്നൊരു വീഡിയോ മോഹന്‍ലാല്‍ ആദ്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഒടിയന്‍ മാണിക്യന്‍റെ കഥ പറയാനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. ഒടിയന്‍ മാണിക്യന്‍റെ കഥ നടക്കുന്നത് കാശിയിലല്ല തേന്‍കുരുശിയിലാണ് എന്ന് പറയുന്ന വീഡിയോയാണ് അന്ന് മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിരുന്നത്.

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് ‘ഒടിയൻ’. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് ലാൽ ചിത്രത്തിൽ എത്തുന്നത്.

Odiyan "Manikyan" from Thenkurissi

Odiyan "Manikyan" from Thenkurissi

Posted by Mohanlal on 22 ನವೆಂಬರ್ 2017

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്.