കൊല്‍ക്കത്ത: ചൈനയോടൊപ്പം നില്‍ക്കാനാണ് തിബറ്റുകാര്‍ ആഗ്രഹിക്കുന്നതെന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. . ചൈനയില്‍ നിന്ന് തിബറ്റ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ വലിയ വികസനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച നേര്‍ക്കുനേര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, തങ്ങളുടെ പൈതൃകത്തെയും സംസ്കാരത്തെയും ചൈന ബഹുമാനിക്കണമെന്നും ദലൈലാമ ആവശ്യപ്പെട്ടു.
ഇടയ്ക്കിടെ ഞങ്ങള്‍ കലഹിച്ചിട്ടുണ്ടെങ്കിലും വളരെ അടുത്ത ബന്ധമാണ് ചൈനയും തിബറ്റും തമ്മിലുള്ളത്. കഴിഞ്ഞത് കഴിഞ്ഞു, നമ്മള് ഇനി ഭാവിയെകുറിച്ചാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിബറ്റന്‍ പീഠഭൂമിയുടെ പാരിസ്ഥിതികമായ പ്രാധാന്യത്തെ കുറിച്ചും ദലൈലാമ സംസാരിച്ചു. തിബറ്റന്‍ പീഠഭൂമിയെ സംരക്ഷിക്കുന്നത് തിബറ്റുകാര്‍ക്ക് മാത്രമല്ല ലോകത്തെ കോടിക്കണക്കിന് മനുഷ്യര്‍ക്ക് ഗുണം ചെയ്യുമെന്നും ദലൈലാമ ഓര്‍മ്മിപ്പിച്ചു.