ജുറാസിക് പാര്‍ക്ക് 2ന്റെ ട്രെയിലര്‍ ടീസര്‍ പുറത്തിറങ്ങി

0
89

ലോകസിനിമാ ചരിത്രത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റായ സിനിമ ജുറാസിക് വേള്‍ഡിന്റെ രണ്ടാം ഭാഗം വെല്‍കം ടു ജുറാസ്സിക് വേള്‍ഡ്; ദ് ഫാളന്‍ കിങ്ഡത്തിന്റെ ട്രെയിലര്‍ ടീസര്‍ പുറത്തിറങ്ങി.

പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ കഥാപാത്രങ്ങള്‍ക്കും ദിനോസറുകള്‍ക്കുമൊപ്പം മുമ്പത്തേക്കാള്‍ ഭീതിജനകമായ പുതിയ ദിനോസറുകളുടെ ഇനങ്ങളെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്‌.

ദ് ഇംപോസിബിള്‍, ഓര്‍ഫനേജ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ജെ.എ ബയൊനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജുറാസിക് വേള്‍ഡിന്റെ ആദ്യ ഭാഗത്തില്‍ അണിനിരന്ന താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോവെല്‍, ടോബി എന്നിവര്‍ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.

2018 ജൂണ്‍ 22ന് ചിത്രം റിലീസ് ചെയ്യും.