നാലുവയസുകാരന്‍ സഹപാഠിയെ പീഡിപ്പിച്ചതായി പരാതി

0
62

Related image
ഡല്‍ഹി: ഡല്‍ഹിയിലെ നാലുവയസുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയെ ശുചിമുറിയില്‍വെച്ച് പീഡിപ്പിച്ചെന്നാരോപണം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തെങ്കിലും എങ്ങനെ വിഷയം കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്.

സ്‌കൂളില്‍ നിന്ന് വന്നശേഷമാണ് പെണ്‍കുട്ടി സ്വകാര്യഭാഗങ്ങളില്‍ വേദനയുള്ളതായി മാതാപിതാക്കളെ അറിയിച്ചത്. ഇതോടെ നാലുവയസുകാരന്‍ ശുചിമുറിയില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോള്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

മകള്‍ വിവരം പറഞ്ഞയുടനെ സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു. സംഭവം നടക്കുമ്പോള്‍ അധ്യാപകരോ ആയമാരോ ആ പരിസരത്ത് ഉണ്ടായിരുന്നില്ലെന്ന് കുട്ടി പറഞ്ഞതായും അമ്മ പറയുന്നു. എന്നാല്‍ ഇത്തരത്തിലൊരു സംഭവം സ്‌കൂളില്‍ നടന്നിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
പരാതിയെ തുടര്‍ന്ന് കേസെടുത്തെങ്കിലും ഐപിസി അനുസരിച്ച് ഏഴു വയസില്‍ താഴെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്നതിന് പ്രത്യേക പരിഗണനകള്‍ വേണമെന്നതിനാല്‍ അടുത്ത നടപടി എന്താകണമെന്നതിനെക്കുറിച്ച് പൊലീസിന് യാതൊരു ധാരണയുമില്ല.

നാല് വയസ്സുകാരന് ലൈംഗികകാര്യങ്ങളെക്കുറിച്ചോ അത്തരത്തിലുള്ള പെരുമാറ്റത്തെക്കുറിച്ചോ അറിവുണ്ടാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ സംഭവത്തില്‍ കൃത്യമായ അന്വേഷണം അത്യാവശ്യമാണെന്നും മാനസികാരോഗ്യ വിദഗ്ധനായ ഡോ.സമീര്‍ പരീഖും അഭിപ്രായപ്പെട്ടു.