ഭോപ്പാല്‍: പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ ചിത്രത്തിന്റെ ഗാനത്തെയും വിലക്കിയിരിക്കുകയാണ്. മദ്ധ്യപ്രദേശിലെ ദേവസ് ജില്ലയിലെ സ്കൂളൂകളിലെ സംസ്കാകാരിക പരിപാടികളില്‍ ചിത്രത്തിലെ ഗാനങ്ങള്‍ വയ്ക്കുന്നത് നിരോധിച്ച് കൊണ്ട് വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച സര്‍ക്കുലറും പുറത്തിറക്കിയിരുന്നു.
തുടര്‍ന്ന് നടപടി വിവാദമാകുകയായിരുന്നു. വിവാദമായതിന് പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. സര്‍ക്കുലര്‍ ഇറക്കിയ ഉദ്യോഗസ്ഥനു കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദേവാസ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജീവ് സൂര്യവന്‍ഷി ഗാനം സ്കൂളുകളില്‍ നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്.ചിത്രത്തിലെ ‘ഘൂമര്’ എന്ന് തുടങ്ങുന്ന ഗാനമാണ് നിരോധിച്ചത്.
മാതാ പദ്മാവതിയോടുള്ള അനാദരവാണ് സ്കൂളുകളില്‍ ഈ പാട്ട് പാടുന്നതിലൂടെ സംഭവിക്കുന്നതെന്നു കാട്ടി രാഷ്ട്രീയ രജപുത് കര്‍ണി സേന കത്തു നല്‍കിയിരുന്നത്.