പാനൂര്‍ അഷ്‌റഫ് വധക്കേസ്; 6 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

0
40

കണ്ണൂര്‍: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. തലശേരി സെഷന്‍സ് കോടതിയുടേതാണ് വിധി. ജിത്തു, രാജീവന്‍, പുരുഷു, അനീശന്‍, രതീഷ്, രാജേഷ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

2002 ഫെബ്രുവരി 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാനൂര്‍ ടൗണിലുള്ള റെയ്‌സ് മോട്ടോഴ്‌സ് കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാഹനം വാങ്ങാന്‍ എത്തിയപ്പോഴാണ് അഷ്‌റഫിനെ ആറംഗംസംഘം കടയില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു.