ഭൂതകാലത്തില്‍ ചെയ്ത പാപത്തിന്റെ ഫലമാണ് അര്‍ബുദം; പുതിയ കണ്ടുപിടിത്തവുമായി അസം ആരോഗ്യമന്ത്രി

0
41

ഗുവാഹാത്തി: മനുഷ്യന്‍ ഭൂതകാലത്തില്‍ ചെയ്ത പാപത്തിന്റെ ഫലമാണ് ക്യാന്‍സറും അപകടമരണവുമെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. ഗുവാഹത്തിയില്‍ അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ചെയ്യുമ്പോഴാണ് ദൈവം നമുക്ക് സഹനങ്ങള്‍ തരുന്നതെന്ന് വാദിക്കുന്ന മന്ത്രി ചെറിയ പ്രായത്തില്‍ ക്യാന്‍സര്‍ വരുന്നതും മരണമടയുന്നതും ദൈവിക നീതി കാരണമാണെന്ന വാദവും ഉന്നയിക്കുന്നു.

അപകടങ്ങള്‍ സംഭവിക്കുന്നതിന് പിന്നിലും ദൈവിക നീതിയാണെന്നും മന്ത്രി പറയുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും ഹിന്ദുക്കളുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്ന വാദവും മന്ത്രി ഉന്നയിക്കുന്നു. ഹിന്ദുമതം കര്‍മത്തില്‍ വിശ്വസിക്കുന്നുവെന്നും കഴിഞ്ഞ ജന്മത്തിലെ കര്‍മങ്ങള്‍ക്കുള്ള ഫലം അടുത്ത ജന്മത്തില്‍ വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.