ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ ഡീസല്‍ ട്രെയിന്‍ എന്‍ജിനുകളും ഉപേക്ഷിച്ച് ഇലക്ട്രിക് എന്‍ജിനിലേക്കു മാറുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍.
ചെലവ് ഉയരുന്നതിന്റെ ഭാരം യാത്രക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ ചെലവ് പരമാവധി കുറയ്ക്കുന്നതിനൊപ്പം മികച്ച സേവനങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.