ലുധിയാനയില്‍ പ്ലാസ്റ്റിക് ഫാക്ടറി അപകടം ; പതിമൂന്ന് പേര്‍ മരിച്ചു

0
37


ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ പ്ലാസ്റ്റിക് ഫാക്ടറി തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13ആയി. ലുധിയാനയിലെ വ്യവസായ മേഖലയായ ചീമ ചൗക്കിലെ ഇടുങ്ങിയ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന അഞ്ച് നില ഫാക്ടറിയാണ് തിങ്കളാഴ്ച തകര്‍ന്ന് വീണത്.

ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയും പിന്നാലെ കെട്ടിടം തകര്‍ന്നടിയുകയുമായിരുന്നു.

ഫാക്ടറിയുടെ ഉടമസ്ഥന്‍ ഇന്ദ്രജിത് സിംഗ് ഗോലയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പട്യാല ഡിവിഷണല്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.