
ആലപ്പുഴ: എ.കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ എടുക്കണമെന്ന് ആവശ്യപ്പെടുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍. എല്‍ഡിഎഫ് കണ്‍വീനറിനോട് ഇക്കാര്യം ആവശ്യപ്പെടും. ശശീന്ദ്രന് കുറ്റവിമുക്തനായ സാഹചര്യത്തില്‍ എത്രയും വേഗം മന്ത്രിസ്ഥാനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയുമായി അശ്ലീല ഫോണ്‍സംഭാഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. കേസ് ഹൈക്കോടതിയില്‍ നിന്ന് പരാതിക്കാരി പിന്‍വലിക്കുകയും ചെയ്തിരുന്നു.
ആര് ആദ്യം കുറ്റവിമുക്തനാകുന്നോ അവര്‍ മന്ത്രിയാകും എന്നായിരുന്നു തോമസ് ചാണ്ടി രാജിവെച്ചപ്പോള്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി തങ്ങള്‍ക്ക് ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കായല്‍ കൈയേറ്റവുമായി ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടി വന്നത്.