സെന്‍സെക്‌സ് നേട്ടത്തോടെ ക്ലോസ് ചെയ്തു

0
38


മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 26.53 പോയന്റ് ഉയര്‍ന്ന് 33588.08ലും നിഫ്റ്റി 6.50 പോയന്റ് നേട്ടത്തില്‍ 10,348.80ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1442 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1255 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, റിലയന്‍സ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലായിരുന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിപ്പിച്ചത്.