ആഷസ്: ഇംഗ്ലണ്ട് 302ന് പുറത്ത്; ഓസ്‌ട്രേലിയ നാലിന് 165

0
55

ബ്രിസ്‌ബെയ്ന്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 64 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും 44 റണ്‍സുമായി ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. ബാന്‍ക്രോഫ്റ്റ്(5), ഡേവിഡ് വാര്‍ണര്‍(26), ഉസ്മാന്‍ ഖവാജ(11), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്(14) എന്നിവരാണ് പുറത്തായത്.

ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, മോയീന്‍ അലി, ജെയ്ക് ബോള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാമിന്നിങ്‌സില്‍ 302 റണ്‍സിന് പുറത്തായിരുന്നു.