തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണു; വനിതാ പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു

0
48

ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ധിപ്പേട്ടില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണു. വിമാനം പറത്തിയിരുന്ന വനിതാ പൈലറ്റ് ചെറിയ പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ഇടിച്ചിറങ്ങുന്നതിനു മുമ്പ് പൈലറ്റ് ഇജെക്ട് ചെയ്യുകയായിരുന്നു.

എച്ച്എഎല്‍ കിരണ്‍ പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഹക്കിംപേട്ട് വ്യോമസേനാ താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തര ലാന്‍ഡിങ്ങിനു ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്നാണ് ഇടിച്ചിറക്കിയത്.