തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിത വിവാഹിതയായി. സുഹൃത്ത് വീര്‍ ആണ് നമിതയുടെ വരന്. തിരുപ്പതിയിലുള്ള താമര കോവിലില്‍ വെച്ച് പുലര്‍ച്ചെ 5.30യ്ക്കായിരുന്നു വിവാഹം. ഗുജറാത്തി ഹിന്ദു സ്റ്റൈലില്‍ ആയിരുന്നു വിവാഹം. ശരത് കുമാര്‍, രാധിക, ആര്‍ത്തി, ഹരീഷ്, ശക്തി വാസു, ഗായത്രി തുടങ്ങിയവ സിനിമാ ടിവി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
വീരേന്ദര്‍ ചൗദരി എന്ന വീര്‍ നായകനും നിര്‍മാതാവുമായ ചിത്രത്തില്‍ നായികയായി എത്തിയത് നമിതയായിരുന്നു. സുഹൃത്തുക്കളായ ഇവര്‍ പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. സുഹൃത്തുകള്ക്കായുള്ള വിരുന്നു അടുത്ത ദിവസം ചെന്നൈയില്‍ സംഘടിപ്പിക്കും.
വിജയ് കാന്തിന്റെ നായികയായി തമിഴ് സിനിമയിലെത്തിയ നമിത ഇംഗ്ലീഷ്കാരന്, ചാണക്യ, പമ്പരകണ്ണാലെ, വ്യാപാരി, നാന് അവനില്ലൈ, അഴകിയ തമിഴ് മകന്, ജഗന് മോഹിനി തുടങ്ങിയ ചിത്രങ്ങളിലും നായികയായി വേഷമിട്ടിട്ടുണ്ട്.