പദ്മാവതിയോടുള്ള പ്രതിഷേധം; യുവാവ് ആത്മഹത്യ ചെയ്തു

0
37


ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ജയ്പൂര്‍ നഗര്‍ഹാര്‍ കോട്ടയുടെ പുറംമതിലില്‍ തൂങ്ങിയാണ് യുവാവ് മരിച്ചത്. പദ്മാവതി സിനിമയോടുള്ള പ്രതിഷേധമെന്ന് കോട്ടയുടെ ഭിത്തിയില്‍ എഴുതിയിട്ടുണ്ട്.

പദ്മാവതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് പദ്മാവതി സിനിമക്കെതിരെയുള്ള പ്രതിഷേധം ശക്തമാണ്. റാണിയെ മോശമായി സിനിമയില്‍ ചിത്രീകരിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സംവിധായകന്‍ ബന്‍സാലിയുടെയും നടി ദീപികയുടെയും തല കൊയ്യുന്നവര്‍ക്ക് പാരിതോഷികം വരെ സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കൂവെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.