ഹരാരെ: സിംബാബ്വെയുടെ പ്രസിഡന്റായിരുന്ന റോബര്‍ട്ട് മുഗാബെയെ വിചാരണ ചെയ്യില്ലെന്ന് സൈന്യം. 37 വര്‍ഷം സിംബാബ്വെയുടെ പ്രസിഡന്റായിരുന്നു റോബര്‍ട്ട് മുഗാബെ
മുഗാബെയ്ക്കും ഭാര്യയ്ക്കും തുടര്‍ന്നും രാജ്യത്ത് താമസിക്കാമെന്നും സൈന്യം വ്യക്തമാക്കി. രാജ്യത്ത് തുടരുന്നതോടൊപ്പം തന്റെ വസ്തുവകകളില്‍ ചിലത് കൈവശം വയ്ക്കാനും സൈന്യം മുഗാബെയ്ക്ക് അനുമതി നല്കി. ഇത് സംബന്ധിച്ച കരാര്‍ മുഗാബെയുമായി ഒപ്പുവച്ചതായും സൈന്യം പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് 93-കാരനായ റോബര്‍ട്ട് മുഗാബെയ്ക്ക് അധികാരം നഷ്ടപ്പെട്ടത്.