രണ്ടാം ടെസ്റ്റ്: ശ്രീലങ്ക 205ന് പുറത്ത്

0
47


നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ശ്രീലങ്ക 205 റണ്‍സിന് പുറത്ത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് റണ്‍സെടുത്ത കെ.എല്‍.രാഹുല്‍ ആണ് പുറത്തായത്. രണ്ട് റണ്‍സ് വീതം നേടിയ മുരളി വിജയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

ശ്രീലങ്കയുടെ ക്യാപ്റ്റന്‍ ദിനേശ് ചന്ദിമല്‍ 57ഉം ഓപ്പണര്‍ കരുണരത്‌നെ 51ഉം റണ്‍സെടുത്തു. നിരോഷന്‍ ഡിക്‌വെല്ല 24 റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

രാവിലെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ പരിക്ക് കാരണം പേസ് ബൗളര്‍ മുഹമ്മദ് ഷമി കളിക്കുന്നില്ല. പകരം ഇഷാന്ത് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. വ്യക്തിപരമായ കാരണങ്ങള്‍ മൂലം ഈ മത്സരത്തില്‍ കളിക്കാതിരിക്കുന്ന ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പകരം മുരളി വിജയ്, രോഹിത് ശര്‍മ എന്നിവരെയും ടീമിലുള്‍പ്പെടുത്തി.

ശ്രീലങ്ക ആദ്യ ടെസ്റ്റിനുണ്ടായിരുന്ന ടീമില്‍ മാറ്റം വരുത്തിയിട്ടില്ല.

കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.