ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ മ യൗ ന്‍റെ ടീസര്‍ എത്തി

0
51

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഈ മ യൗ മായി എത്തുന്നു. ചിത്രത്തിന്‍റെ ടീസര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ പേരില്‍ തന്നെ പുതുമയുണര്‍ത്തുന്നുണ്ട്. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ

ഈ മ യൗ ടീസർ

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മറ്റൊരു വ്യത്യസ്ത ചിത്രം!!!ഈ മ യൗ ടീസർ കാണാം!!Watch in Youtube –> https://youtu.be/eCHffAm0704#Eemayau #Teaser #Lijojosepellissery #Rgkcinema #decrelease

Posted by Ee.Ma.Yau on 22 ನವೆಂಬರ್ 2017

വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. പി എഫ് മാത്യൂസ് രചന നിർവഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോർജ് കുളങ്ങരയാണ് നിര്‍മാണം.