അപ്പാണി ശരത് നായകനായി അരങ്ങേറ്റം കുറിക്കുന്നു

0
46

Image result for appani sarathഅങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അപ്പാണി ശരത് നായകനായി അരങ്ങേറാന്‍ ഒരുങ്ങുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഇ.എസ്.സുധീപിന്റെ ആദ്യ സിനിമയായ ‘കോണ്ടസ’യിലൂടെയാണ് ശരത് നായകനാകുന്നത്.

നിരവധി പരസ്യചിത്രങ്ങളും പൊലീസ്, എക്സൈസ് വകുപ്പുകള്‍ക്ക് വേണ്ടി ഹ്രസ്വചിത്രങ്ങളും സുധീപ് സംവിധാനം ചെയ്തിട്ടുണ്ട്. പീപ്പി ക്രിയേറ്റീവ് വര്‍ക്കസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ റിയാസാണ്. അന്‍സര്‍ ത്വയ്ബ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ നായിക ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കുന്നംകുളത്തും വളാഞ്ചേരിയിലുമായി ഡിസംബര്‍ 20-ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.