റായ്പുര്‍: ഛത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയിലെ രണ്ടു പ്രദേശങ്ങളില്‍ നിന്ന് നാല് നക്സലുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്‍സി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും മൂന്ന് പേരും അരണ്പുര് സ്റ്റേഷന് പരിധിയില്‍ നിന്നും ഒരാളുമാണ് പിടിയിലായിരിക്കുന്നത്. ബന്‍സിയില്‍ സിആര്‍പിഎഫും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൂന്ന് പേര് പിടിയിലായത്. സുരേഷ് ഭാസ്കര്‍ (25), മംഗലു ഭാസ്കര്‍ (21), ജഗു ഭാസ്കര്‍ (55) എന്നിവരെ പ്രദേശത്തെ വനപ്രദേശം വളഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്തത്.
റെയില്‍വേ ലൈന്‍ തകര്‍ക്കുകയും ട്രക്കുകള്‍ കത്തിക്കുകയും ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികലാണ് പിടിയിലായവര്‍. അരണ്പുര് സ്റ്റേഷന് പരിധിയില്‍ നിന്നും ബീമ (21) എന്നയാളാണ് പിടിയിലായത്. ബോംബും, ഇലക്ട്രിക് വയറുകളും, ബാറ്ററി കളും, സ്ഫോടക വസ്തുക്കളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.