അഹമ്മദാബാദ്: ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപസ് എസ്യുവികളെ കമ്പനി തിരിച്ചുവിളിക്കു. എയര്‍ബാഗ് ഘടിപ്പിച്ചതിലുണ്ടായ തകരാര്‍ മൂലമാണ് ജീപ്പ് കോംപസ് എസ്യുവികളെ തിരിച്ചുവിളിച്ചത്.
1200 ജീപ്പ് കോംപസുകളാണ് ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്‍സ് (എഫ്സിഎ) തിരിച്ചുവിളിച്ചത്. സെപ്റ്റംബര്‍ അഞ്ചിനും നവംബര്‍ 19 നും ഇടയില്‍ വിപണിയില്‍ എത്തിയ കോംപസ് എസ്യുവികളിലാണ് എയര്‍ബാഗ് പ്രശ്നം.
എയര്ബാഗിനുള്ളിലേക്ക് കടന്നു കയറിയ ഫാസ്റ്റനറുകള്‍ അടിയന്തര സാഹചര്യത്തില്‍ യാത്രാക്കാരില്‍ പരിക്കേല്പിക്കാന് സാധ്യതയുള്ളതിനാലാണ് കമ്പനിയുടെ പുതിയ നടപടി.
ലോകത്താകെ വിറ്റ കോംപസുകളില് ഒരു ശതമാനത്തിനു മാത്രമേ തകരാര്‍ ഉള്ളൂവെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. ജീപ്പിന്റെ ഡീലര്‍മാര്‍ വാഹനയുടമകളുമായി ബന്ധപ്പെട്ട് മുന്നിലെ എയര്‍ബാഗ് യൂണിറ്റ് സൗജന്യമായി മാറ്റി നല്‍കുമെന്ന് എഫ്സിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.