ജോര്‍ജിയ: ജോര്‍ജിയയിലെ ആഡംബര ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 11 പേര് മരിച്ചു. 21 പേര്‍ക്ക് പൊള്ളലേറ്റു. 22 നിലയായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് അഗ്നിബാധയുണ്ടായത്. മിസ് ജോര്‍ജിയ മത്സരം ഞായറാഴ്ച നടക്കാനിരുന്ന ഹോട്ടലിലാണ് ദുരന്തമുണ്ടായത്. സംഭവ സമയം മത്സരാര്‍ഥികളായ 20 പേര് ഹോട്ടലിലുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
തീപിടുത്തത്തെ തുടര്‍ന്ന് നൂറോളം പേരെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചു. മരിച്ചവരില്‍ 10 പേര് ജോര്ജിയക്കാര് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.