ടൈംസ് മാസികയുടെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നിരസിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്

0
33


വാഷിങ്ടണ്‍: ടൈംസ് മാസികയുടെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നിരസിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുരസ്‌കാരം ലഭിക്കുമോ എന്ന കാര്യം വ്യക്തമാക്കാത്തതിനാല്‍ മാസികയുടെ ഫോട്ടോഷൂട്ടും അഭിമുഖവും വേണ്ടെന്നു വച്ചതായി ട്രംപ് ട്വീറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെതു പോലെ മാന്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ച് ടൈംസ് മാസിക വിളിച്ചിരുന്നു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും ഞാന്‍ സമ്മതിക്കണം. എന്നാല്‍ ഞാന്‍ അത് വേണ്ടെന്നു വച്ചുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

2016 -ല്‍ ട്രംപിനായിരുന്നു പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചത്. ട്രംപിനെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു കൊണ്ടുള്ള എഡിഷന്‍ പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന തലക്കെട്ടിലായിരുന്നു ടൈംസ് പുറത്തിറക്കിയത്. കൂടാതെ 2012, 2014, 2015 വര്‍ഷങ്ങളില്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തന്നെ തെരഞ്ഞെടുക്കാത്തതില്‍ ട്രംപ് ട്വിറ്ററിലൂടെ അതൃപ്തി അറിയിച്ചിരുന്നു.