മറ്റ് ജില്ലകളിലെ ഓട്ടോറിക്ഷകള്‍ പമ്പയില്‍ കടക്കുന്നതിന് നിയന്ത്രണം

0
37

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് മറ്റ് ജില്ലകളില്‍ നിന്നുള്ള ഓട്ടോറിക്ഷകള്‍ പമ്പയില്‍ കടക്കുന്നത് നിയന്ത്രണമേര്‍പ്പെടുത്തി.

ജില്ലാ പൊലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ ഇതുസമ്പന്ധിച്ച് നിര്‍ദേശം നല്‍കി .

പമ്പയില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം തീര്‍ഥാടന പാതകളില്‍ തിരക്ക് അനുഭവപ്പെടുന്നതായും ഇതുമൂലം അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.