മെര്‍സലിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2018 ഫിബ്രവരിയില്‍ ആരംഭിക്കും. അടുത്ത ദീപാവലിയ്ക്കാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ തിരക്കഥ തയ്യാറായതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഷെഡ്യൂളിനുള്ള ലൊക്കേഷനുകളും തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്.
എ.ആര്മുരുഗദോസ് ആണ് സംവിധായകന്. മുരുഗദോസ് വിജയിനെ നായകനാക്കി ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. തുപ്പാക്കി, കത്തി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു ഇതിനുമുമ്പ് മുരുഗദോസ് വിജയിനെ നായകനാക്കി ചെയ്തത്.