നാഗ്പൂര്‍: ഓപ്പണര്‍ മുരളി വിജയുടേയും ചേതേശ്വര്‍ പൂജാരയുടേയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്കോറിലേയ്ക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്തിട്ടുണ്ട്. 121 റണ്‍സുമായി പൂജാരയും 54 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുമാണ് ക്രീസില്‍. മുരളി വിജയ് 128 റണ്‍സെടുത്ത് പുറത്തായി. ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാര പതിനാലാമത്തെയും വിജയ് പത്താമത്തെയും സെഞ്ച്വറികളാണ് നേടിയത്.
ശ്രീലങ്ക ഒന്നാമിന്നിങ്സില്‍ 205 റണ്‍സാണെടുത്തിരുന്നത്.