2019 ലെ തെരഞ്ഞെടുപ്പില്‍ മോദിയും ജനങ്ങളും തമ്മിലാകും മത്സരമെന്ന് കെജ്‌രിവാള്‍

0
38


ഡല്‍ഹി: 2019 ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും ജനങ്ങളും തമ്മിലാവും മത്സരമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സാമൂഹിക മാധ്യമങ്ങളെക്കുറിച്ച് ഇറക്കിയ പുസ്തകത്തിന്റെ പ്രകാശന വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍. ചെറുകിട കച്ചവടക്കാരുടെ നിത്യജീവിതത്തെ നോട്ട് നിരോധനവും ജിഎസ്ടിയും തകര്‍ത്തു തരിപ്പണമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യം നരേന്ദ്രമോദിക്ക് വെല്ലുവിളിയാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. കൂടാതെ പദ്മാവതി വിഷയവും പശവും മറ്റ് വിവാദങ്ങളുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വിലപ്പോകുമെങ്കിലും ജനജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാല്‍ ജനം അത് സഹിച്ച് നില്‍ക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നിയമ വിരുദ്ധ കാര്യങ്ങളില്‍ ലജ്ജയില്ലാതെ മുഴുകുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളല്ല പകരം സമൂഹിക മാധ്യമങ്ങളാണ് വസ്തുതകള്‍ പുറത്തു കൊണ്ടുവരേണ്ടതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.