മുംബൈ: ഐഎസ്എൽ നാലാം സീസണിലെ ആദ്യ വിജയം മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി. ഗോവയ്ക്കെതിരെ 2–1നാണു മുംബൈ വിജയം കരസ്ഥമാക്കിയത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.
ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 88-ാം മിനിറ്റില്‍ ടിയാഗോ സാന്റോസിന്റെ ഗോളിലാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുംബൈ വിജയം ഉറപ്പാക്കിയത്. ആദ്യമത്സരത്തിൽ ചൈന്നൈയിനെ തോൽപിച്ച ഗോവയുടെ സീസണിലെ ആദ്യപരാജയമാണിത്.
മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ഗോവന്‍ ഗോളി കട്ടിമണി വരുത്തിയ പിഴവില്‍ മുംബൈയാണ് ആദ്യ സ്കോര്‍ ചെയ്തത്. പന്ത് പാസ് ചെയ്യുന്നതില്‍ കട്ടിമണിക്ക് പിഴച്ചപ്പോള്‍ മിന്നല്‍ നീക്കത്തിലൂടെ പന്ത് പോസ്റ്റിലേക്ക് തട്ടി എവര്ട്ടണ് സാന്റോസാണ് മുംബൈക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. മാനുവേല്‍ അറാനയാണ് ഗോവയ്ക്ക് സമനില ഗോള്‍ നേടിക്കൊടുത്തത്.
രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയന്റുമായി മുംബൈ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഗോവ നാലാം സ്ഥാനത്തും.