കുറഞ്ഞത് നാല് കുട്ടികള്‍ക്കെങ്കിലും ഹിന്ദുക്കള്‍ ജന്മം നല്‍കണമെന്ന് മുതിര്‍ന്ന ഹിന്ദുനേതാവ്

0
39


ഉഡുപ്പി: ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് മുതിര്‍ന്ന ഹിന്ദുനേതാവ്. ഹരിദ്വാറിലെ ഭാരത് മാതാ മന്ദിറിലെ സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജാണ് ഇങ്ങനെ ആഹ്വാനം ചെയ്തത്. ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതുവരെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ മറികടക്കുന്നതിനായാണിതെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ഹിന്ദുധര്‍മ സന്‍സദില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ക്ക് മാത്രം രണ്ട് കുട്ടികള്‍ മതിയെന്ന നയം മാറ്റണം. ഹിന്ദുക്കളുള്ള ഭൂപ്രദേശങ്ങള്‍ ഇന്ത്യക്ക് നഷ്ടമായി. ഇത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയില്‍ കലാശിച്ചെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ചില കുറ്റവാളികള്‍ ഗോരക്ഷകരെന്ന് നടിച്ച് വ്യക്തിപരമായ പകവീട്ടലുകള്‍ നടത്തുകയാണെന്നും ഗോരക്ഷകര്‍ സമാധാനപ്രിയരാണെന്നും അദ്ദേഹം പറഞ്ഞു. ഗോരക്ഷകരെ അപകീര്‍ത്തിപ്പെടുത്തുന്നത് ചില സ്ഥാപിത താത്പര്യക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.