നവഭാരത നിര്‍മിതിക്കായി ഭരണഘടനാ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം വേണം : പ്രധാനമന്ത്രി

0
30

ന്യൂഡല്‍ഹി: നവഭാരത നിര്‍മിതിക്കായി ഭരണഘടനാ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശിയ നിയമ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

ജനാധിപത്യത്തിൻറെ മൂന്ന് തൂണുകളായ സര്‍ക്കാര്‍, ജുഡീഷ്യറി, ഉദ്യോഗസ്ഥര്‍ എന്നിവ പരസ്പരം ശക്തിപ്പെടുത്തി കൂട്ടായി നവഭാരതത്തിനായി പ്രവര്‍ത്തിക്കണമെന്ന് മോദി പറഞ്ഞു.ഓരോ വിഭാഗങ്ങളുടെ ദൗര്‍ബല്യം പരിഹരിക്കാന്‍ മറ്റുള്ളവര്‍ സഹായിക്കണമെന്നും മോദി യോഗത്തില്‍ അറിയിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലുണ്ടായ വികസനത്തിന് ഭരണഘടന വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.