ഹോങ്കോങ് സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍: പി.വി.സിന്ധു ഫൈനലില്‍

0
37


ഹോങ്കോങ്: ഹോങ്കോങ് സൂപ്പര്‍സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍. സെമിഫൈനലില്‍ തായ്‌ലന്റിന്റെ റാച്ചനോക് ഇന്‍നോനിയെയാണ് സിന്ധു തോല്പിച്ചത്. 21-17, 21-17 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

ഇന്ന് നടക്കുന്ന ഫൈനലില്‍ സിന്ധു ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ തായ് യു സിങിനെ നേരിടും.