ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടിക്ക് നികുതി വകുപ്പ് നോട്ടീസ് അയച്ചു. 30 കോടി രൂപ നികുതിയടക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴിനകം വിഷയത്തില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടിയോട് ആവശ്യപ്പെട്ടുണ്ട്.
2014-15 കാലഘട്ടത്തില്‍ എഎപിക്ക് ലഭിച്ച സംഭാവനകളിലാണ് ആദായനികുതി വകുപ്പ് ക്രമക്കേട് ആരോപിക്കുന്നത്. വിദേശത്തുനിന്നെത്തിയ സംഭാവനകളില്‍ വിശദീകരണം നല്കാന് എഎപിക്കായിട്ടില്ലെന്നും മതിയായ അവസരങ്ങള്‍ നല്‍കിയിട്ടും ശരിയായ കണക്കുകള്‍ പാര്‍ട്ടി വെളിപ്പെടുത്തുന്നില്ലെന്നും ആദായനികുതി വകുപ്പ് നോട്ടീസില്‍ പറയുന്നു.
അഞ്ചാം വാര്‍ഷിക ആഘോഷിച്ചതിന് പിന്നാലെയാണ് നികുതി വകുപ്പ് ഇതുസംബന്ധിച്ച് കെജ്രിവാളിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.