മുംബൈ: ബോളിവുഡ് താരം ആമീര്‍ ഖാനൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍. ബോളിലുഡിലേക്ക് പെട്ടെന്ന് ഇല്ലെന്ന് വ്യക്തമാക്കിയ മാനുഷി ആമീര്‍ ഖാനോടുള്ള ഇഷ്ടം മറച്ചു വച്ചില്ല.
സമൂഹത്തിന് മികച്ച സന്ദേശം നല്കുന്ന സിനിമകളാണ് ആമീറിന്റേതെന്നും മാനുഷി അഭിപ്രായപ്പെട്ടു. ലോകസുന്ദരി പട്ടം നേടിയതിന് ശേഷം ഇന്ത്യയിലെത്തിയ മാനുഷി ഛില്ലര്‍ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.