യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും നിരാശാ കാമുകന്മാരെന്ന് കെ.സുരേന്ദ്രന്‍

0
39

കോഴിക്കോട്: യശ്വന്ത് സിന്‍ഹയും ശത്രുഘ്നന്‍സിന്‍ഹയും നിരാശാകാമുകന്‍മാരാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഗുജറാത്തില്‍ വിരലിലെണ്ണാവുന്ന വോട്ടുപോലും ഇല്ലെന്നറിയാവുന്നവരാണ് ഗുജറാത്തില്‍ ബിജെപി പരാജയപ്പെടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നു.

വാഷിംഗ്ടണിലെ പരിശീലനക്യാമ്പുകളില്‍ നിന്നു നേടിയ ഗൃഹപാഠമല്ല ജനഹൃദയങ്ങളില്‍ ഇറങ്ങിച്ചെന്നാണ് മോദിയും അമിത് ഷായും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് താമസിയാതെ ഇക്കൂട്ടര്‍ക്ക് ബോധ്യമാകുമെന്നും സുരേന്ദ്രന്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ പി.ആര്‍.ഗ്രൂപ്പ് പടച്ചുവിടുന്ന പ്രസ്താവനായുദ്ധം കണ്ട് കോള്‍മയിര്‍കൊള്ളുന്നവര്‍ ഫലം വരുമ്പോള്‍ നിരാശരാവേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഹര്‍ദിക് പട്ടേലിനേയും ജിഗ്നേഷ് മേവാനിയേയും യുവരാജ് തന്നെ തള്ളിപ്പറയും. മോദിയുടെ നെഞ്ചത്തു ചാപ്പ കുത്തുകയാവില്ല മോദിയുടെ ഹൃദയത്തില്‍ കയ്യൊപ്പു ചാര്‍ത്തുകയായിരിക്കും ജനങ്ങള്‍ ചെയ്യാന്‍ പോകുന്നത്. പതിവുപോലെ ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടാന്‍ പോകുന്നത് മാധ്യമങ്ങള്‍ ആയിരിക്കുമെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.