വൈറലായി സണ്ണിയുടെ പ്രതികാരം

0
84

ഷൂട്ടിംഗിനിടയില്‍ പേടിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ച് ഉഗ്രന്‍ പണി കൊടുത്ത് സണ്ണി ലിയോണ്‍. കഴിഞ്ഞ ദിവസം സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും മേക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്ന് പ്ലാസ്റ്റിക് പാമ്പിനെ സണ്ണിയുടെ ദേഹത്തെടുത്തിട്ട് പേടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് മറുപണി കൊടുത്ത സണ്ണിയുടെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.

രജനിയുടെ രണ്ട് കവിളത്തും വലിയ ചോക്ലേറ്റ് കേക്ക് മുഴുവനായും പൊത്തിയാണ് സണ്ണി പ്രതികാരം ചെയ്തത്. എന്റെ പ്രതികാരം, എന്നോട് കളിക്കാന്‍ വന്നാല്‍ ഇതായിരിക്കും കിട്ടുക എന്ന ക്യാപ്ഷനോട് കൂടി സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.