എലിക്കുളം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടെംപോ ട്രാവലര്‍ മറിഞ്ഞ് നാല് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. പാലാ -പൊന്‍കുന്നം റോഡില്‍ പനമറ്റം കവലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്.
ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാന്‍ നടുറോഡില്‍ തലകീഴായി മറിയുകയായിരുന്നു.അപകടത്തില്‍പ്പെട്ടവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.