സഖാവ് എം എന്‍ ഗോവിന്ദന്‍ നായരുടെ 33ാം ചരമവാര്‍ഷിക ദിനം ഇന്ന്

0
87

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമാരദ്ധ്യ നേതാവും മുന്‍ മന്ത്രിയും, പ്രഗല്‍ഭ പാര്‍ലമെന്‍റെറിയനും ആയിരുന്ന എം എന്‍ ഗോവിന്ദന്‍ നായരുടെ 33ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് പട്ടത്തുള്ള എം എന്‍ പ്രതിമയില്‍ രാവിലെ 8.30 ന് ഹാരദര്‍പ്പണവും, പുഷ്പാര്‍ച്ചനയും നടന്നു. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

രാവിലെ 9 മണിക്ക് പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എം എന്‍ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടക്കും സെക്രട്ടറി കാനം രാജേന്ദ്രന്‍ അസിസ്റ്റന്‍റെ് സെക്രട്ടറിമാരായ അഡ്വ കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി അഡ്വ ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.