ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് ഹാദിയയുടെ അച്ഛന് അശോകന്റെ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എന്‍ഐഎയും പിന്തുണ നല്കി.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭര്‍ത്താവ് ഷെഫിന് ജഹാനും കോടതിയിലെത്തി.
കനത്ത സുരക്ഷയിലാണ് ഹാദിയ കോടതിയില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടുവന്നത്.
താനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എ.യ്ക്ക് നല്കിയ മൊഴിയിലും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു.