തൊടുപുഴ വാസന്തിക്ക് മാപ്പപേക്ഷിച്ചുകൊണ്ട് ആദരാഞ്ജലി അര്‍പ്പിച്ച് ചാക്കോച്ചന്‍

0
132


അന്തരിച്ച ചലച്ചിത്ര നടി തൊടുപുഴ വാസന്തിക്ക് മാപ്പപേക്ഷിച്ചുകൊണ്ട് ആദരാഞ്ജലിയര്‍പ്പിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. അവര്‍ക്കാവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിനാണ് കുഞ്ചാക്കോ ബോബന്‍ മാപ്പപേക്ഷിച്ചത്.
‘തൊടുപുഴ വാസന്തി ചേച്ചി… അഭിനയ ജീവിതത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ച് കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഗുരുതര രോഗങ്ങളാല്‍ ചികിത്സയിലായിരുന്ന നടി തൊടുപുഴ വാസന്തി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. ആദ്യം പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു. പിന്നീട് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിരുന്ന വാസന്തിയെ പക്ഷെ സിനിമാലോകം തിരിഞ്ഞു നോക്കിയിരുന്നില്ല.

Image result for thodupuzha vasanthi

 

അതേസമയം, വാസന്തിയുടെ ദയനീയ ജീവിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെത്തുടര്‍ന്ന് സഹായിക്കാന്‍ തയ്യാറാിയ മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് വേദനകളും രോഗങ്ങളുമില്ലാത്ത ലോകത്തേയ്ക്ക് അവര്‍ യാത്രയായത്.

Related image